ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മഹത്തായ പാരമ്പര്യം പേറുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. 'അധി കാരം ജനതയ്ക്ക് അതുമാത്രം പരിഹാരം ' എന്നു പാടിക്കൊണ്ട് ഒരു ജനത അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും മഹനീയമായ മാതൃക കെട്ടിപ്പടുത്ത ജനകീയ ആസൂത്രണത്തിൻ്റെ ആദ്യവർഷം മുതൽ വേറിട്ടതും നൂതനവുമായ സാമൂഹിക ഇടപെടലുകളിലൂടെ കേരളത്തിൻ്റെയും രാജ്യത്തിൻ്റെ തന്നെയും ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് നമ്മുടേത് ഇന്ത്യയിലെ ആദ്യത്തെ അന്ധത നിവാരണ ബ്ലോക്ക് പ ഞ്ചായത്ത് എന്ന ഖ്യാതി നേടിക്കൊണ്ടാണ് ജനകീയ ആസൂത്രണത്തിൻ്റെ തുടക്കത്തിൽ തന്നെ ആര്യാട് ബ്ലോക്ക് പ ഞ്ചായത്ത് രാജ്യത്തിൻ്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്നത്, പശ്ചാത്തല മേഖല വികസനത്തിലും ശ്രദ്ധേയമായ ഇടപെ ടലുകൾക്ക് തുടക്കം കുറിക്കാൻ 1995- 2000 കാലയളവിലെ ആദ്യ ബ്ലോക്ക് ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. പ രിസര ശുചിത്വം എന്നത് ഇന്നത്തേതുപോലെ നാടിൻറെ അത്ര സജീവ വിഷയമല്ലാതിരുന്ന ഒരു കാലത്ത് കായലോരത്തെയും കടലോരത്തെയും ഇളക്കിമറിച്ചുകൊണ്ട് വിപുലമായ ജനകീയ പിന്തുണയോടെ ശുചിത്വ സന്ദേശ ജാഥകൾ അടക്കം സംഘടിപ്പിച്ച് നാടിന് പുത്തൻ ശുചിത്വബോധം പകർന്ന, ശുചിത്വ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കലാ സാംസ്കാരിക മേഖലയിലും എല്ലാം വേറിട്ടതും ശ്രദ്ധേയവുമായ ഇടപെടലുകൾ നടത്തിയ നാടെമ്പാടും സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് വ്യാപകമായി സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് സ്വാശ്രയത്വത്തിൻ്റെ പുതിയ പാഠങ്ങൾ എഴുതിച്ചേർത്ത ഭരണസമിതിയായിരുന്നു 2000 -2005 കാലയളവിലേത്. തുടർന്നി ങ്ങോട്ട് വന്ന ഓരോ ഭരണസമിതിയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ മഹത്തായ പാരമ്പര്യം കൂടുതൽ പ്രോജ്ജ്വലമാക്കി മുന്നോട്ടുകൊണ്ടുപോയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഹരിയാലി പദ്ധതി, പ്രധാൻമന്ത്രി സഡക്ക് യോജന, മെഡികോം പ്രോജക്റ്റ് തുടങ്ങിയ വിപുലമായ കേന്ദ്രാവിഷ്കൃത പദ്ധതി കളുടെ പൈലറ്റ് പ്രോജക്ടുകൾ വിജയകരമായി ഏറ്റെടുത്ത പാരമ്പര്യമാണ് നമുക്കുള്ളത്. ആർദ്രമീ ആര്യാട് . മയിൽപീലിക്കൂട്ടം, അക്ഷരപ്പച്ച, കുട്ടിഡോക്ടർ പദ്ധതി, വയോ സൗഹൃദ കൂട്ടംതുടങ്ങി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിന് നൽകിയ നൂതന മാതൃകകൾ അനവധിയാണ്.